പത്തനംതിട്ട: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഇന്നലെ 171 നമ്പർ എസ്.എൻ.ഡി.പി അങ്ങാടിക്കൽ തെക്ക് ശാഖയുടേയും യൂത്ത്മൂവ്‌മെന്റിന്റേയും ആഭിമുഖ്യത്തിൽ ഫലവൃക്ഷതൈകളുടേയും ഔഷധതൈകളുടേയും(ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റിൽ നിന്നും ലഭിച്ചത്) വിതരണം നടത്തി. എസ്.എൻ.വി.എച്ച്.എ്.എസിന്റെ ഗുരുമന്ദിര അങ്കണത്തിൽ നടന്ന ചടങ്ങ് കുമാരി ഹെന ഷിബുവിന് വൃക്ഷതൈ സ്‌കൂൾ മാനേജർ രാജൻ ഡി.ബോസ് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് രാഹുൽ അദ്ധ്യക്ഷത വഹിച്ചു.ശാഖായോഗം സെക്രട്ടറി ബിനു പുത്തൻവിളയിൽ , വൈസ് പ്രസിഡന്റ് കെ.പി മദനൻ ,യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി ആദിത്യൻ പ്രസന്നകുമാർ, ശാഖായോഗം ഭാരവാഹികൾ, യൂത്ത് മൂവ്‌മെന്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. തുടർന്ന് ശാഖായോഗം, യൂത്ത് മൂവ്‌മെന്റ് കുടുംബയോഗം ഭാരവാഹികളുടെ നേതൃത്വത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ശാഖായോഗത്തിന്റെ പരിധിയിൽപ്പെടുന്ന രണ്ട് അങ്കണവാടികളിലും,ശാഖായോഗത്തിലെ മുഴുവൻ കുടുംബങ്ങളിലും വൃക്ഷത്തൈകൾ വിതരണം ചെയ്തു.