കുളനട : പുതുവാക്കൽ ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. വീടുകളിൽ അക്ഷര സേനാംഗങ്ങളും കുട്ടികളും ചേർന്നു വൃക്ഷത്തൈകൾ നട്ടു. പുതുവാക്കൽ വായനശാല ജംഗ്ഷനിൽ നടന്ന ശുചീകരണം പ്രസിഡന്റ് ജോസ് കെ. തോമസ് ഉദ്ഘാടനം ചെയ്തു. സജി വർഗീസ്, അഡ്വ.ജോൺ ഏബ്രഹാം,ശശി പന്തളം, റിട്ട. ഡിവൈഎസ്പി എൻ.ടി.ആനന്ദൻ,സാമുവൽകുട്ടി, ജ്യോതിഷ് എന്നിവർ നേതൃത്വം നല്കി.