കോന്നി : പ്രമാടം പഞ്ചായത്തിലെ കൊവിഡ് വാക്സിനേഷനിൽ ക്രമക്കേട് നടത്തുന്നതായി കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ എം.കെ മനോജ് ആരോപിച്ചു. എല്ലാം വാർഡുകളിലും ലഭ്യത അനുസരിച്ചു തുല്യ രീതിയിൽ വാക്സിൻ നൽകാനായിരുന്നു തീരുമാനം. പക്ഷേ ഇത് ലംഘിച്ച് രാഷ്ട്രീയ താല്പര്യങ്ങളുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് ഭരണ സമതി വാക്സിനേഷൻ നടത്തുകയാണ്. എല്ലാവർക്കും വാക്ക്സിൻ ലഭിക്കാത്തക്ക രീതിയിൽ സൗകര്യം ഒരുക്കിയില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നു എം.കെ മനോജ് അറിയിച്ചു.