റാന്നി : നിയോജക മണ്ഡലത്തിലെ 816 കോടിരൂപയുടെ പ്രവർത്തികൾ അടിയന്തരമായി പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. റാന്നിയിലെ വിവിധ പൊതുമരാമത്ത് പദ്ധതികൾ വിലയിരുത്താൻ പ്രമോദ് നാരായൺ എംഎൽഎയുടെ അഭ്യർത്ഥനയെ തുടർന്ന് വിളിച്ച യോഗത്തിൽ പ്രതീകരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ബഡ്ജറ്റ് റീബിൽഡ് കേരള, കിഫ്ബി എന്നീ പദ്ധതികൾ വഴി റാന്നിയിൽ നടന്നു വരുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കും. പുതിയ ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള കോടി രൂപയുടെ പദ്ധതികൾക്ക് ഭരണ സാമ്പത്തിക അനുമതി ലഭിക്കുന്ന മുറയ്ക്ക് നിർമ്മാണം ഉടൻ ആരംഭിക്കാനും യോഗം തീരുമാനിച്ചു. പൊതുജനങ്ങളിൽ നിന്നുള്ള പരാതികൾക്ക് അടിയന്തര പരിഹാരംകാണാനും നിർദ്ദേശം നൽകി.
യോഗത്തിൽ അഡ്വ.പ്രമോദ് നാരായണൻ എം.എൽ.എ കൂടാതെ കെ.യു ജനീഷ് കുമാർ എം..എൽ. എ, മുൻ എം.എൽ.എ രാജു ഏബ്രഹാം, സി.പി.എം ഏരിയാസെക്രട്ടറി പി.ആർ പ്രസാദ്, കേരള കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ആലിച്ചൻ ആറൊന്നിൽ , ജില്ലാ പഞ്ചായത്തംഗം ജോർജ് എബ്രഹാം, പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനിയർ ശ്രീലത എന്നിവർ പങ്കെടുത്തു