ചെങ്ങന്നൂർ : ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന താൽക്കാലിക ഡ്രൈവർമാർ മുഖ്യമന്ത്രിയുടെ കൊവിഡ് വാക്‌സിൻ ചലഞ്ചിലേക്ക് 61,000 രൂപ നൽകി. മന്ത്രി സജി ചെറിയാന്റെ വീട്ടിലെത്തിയാണ് ഇവർ തുക കൈമാറിയത്. അനി കുരുവിള, മനു മാന്നാർ, താഹിർ വള്ളിക്കുന്ന്, ശ്രീജിത്ത് പാലമേൽ, സന്തോഷ് കൃഷ്ണപുരം, സുഭാഷ് വെൺമണി, സന്തോഷ് കൃഷ്ണ എന്നിവർ ചേർന്നാണ് തുക കൈമാറിയത്. താൽക്കാലിക ജീവനക്കാരായ ഇവരുടെള പ്രവർത്തനം മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. പ്രതിസന്ധി ഘട്ടത്തിൽ സർക്കാരിനൊപ്പം നിന്ന ഇവരെ മന്ത്രി അഭിനന്ദിച്ചു.