ചെങ്ങന്നൂർ : നിയന്ത്രണം വിട്ട് കാർ മറിഞ്ഞു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളാവൂർ ജംഗ്ഷന് സമീപം കഴിഞ്ഞ രാത്രിയായിരുന്നു അപകടം. എം.സി റോഡിൽ തിരുവല്ലാ ഭാഗത്ത് നിന്നും വന്ന കാർ നിയന്ത്രണം വിട്ട് വട്ടംകറങ്ങി റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകളിൽ ഇടിച്ച് മറിയുകയായിരുന്നു. ഈ സമയം എതിർദിശയിൽ നിന്ന് വാഹനങ്ങൾ വരാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. സമീപത്തെ സി.സി.ടി.വിയിൽ നിന്നും അപകടത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. മൂന്ന് യുവാക്കളാണ് കാറിലുണ്ടായിരുന്നത്.