സീതത്തോട് : കോട്ടമൺപാറയിൽ നിന്നും മേലേ കോട്ടം പാറയിലേക്കുള്ള യാത്ര ദുരിതമാകുന്നു. അഞ്ചു വർഷങ്ങൾക്കു മുമ്പ് പഞ്ചായത്തിന്റെ സാന്നിദ്ധ്യത്തിൽ പണിത റോഡാണ് തകർന്ന് തരിപ്പണമായി കിടക്കുന്നത് .100 കുടുംബങ്ങളിലധികം ഈ റോഡിനെ ആശ്രയിക്കുണ്ട്. .രണ്ടു കിലോമീറ്റർ താഴെയാണ് ഈ റോഡിന്റെ നീളം. 8 മീറ്റർ വീതിയുമുണ്ട്. 2018ലെ പ്രളയത്തിനുശേഷമാണ് ഈ റോഡ് തകർന്നത്. ഇതുവഴി ഒരു കെ.എസ്ആർടിസിയും നാല് സ്വകാര്യ ബസുകളും സർവീസ് നടത്തിയിരുന്നു. ഇപ്പോൾ നാട്ടുകാർ കുഴിയടച്ചാണ് ഉപയോഗിക്കുന്നത് . ജനീഷ് കുമാർ എം.എൽ.എ ആയതിനുശേഷം ഒരുകോടിയിലധികം ഈ റോഡിന് അനുവദിച്ചിട്ടുണ്ട്. പക്ഷേ റോഡിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ഒന്നുംതന്നെ നടന്നിട്ടില്ലാത്തതിനാൽ അനുവദിച്ച തുക ലാപ്‌സായി പോവുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.