കോന്നി : ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ എസ്.പി.സി യൂണിറ്റ് ഓൺലൈൻ വിദ്യാഭ്യാസം സാർവത്രികമാക്കുന്നതിന്റെ ഭാഗമായി വട്ടക്കാവ് സ്വദേശിയായ തൻസീറിന് സ്മാർട്ട് ഫോൺ നൽകി. ചടങ്ങിൽ എച്ച്.എസ്. ഒ ടി.എസ്.ശിവപ്രകാശ്, സ്‌കൂൾ പ്രഥമ അദ്ധ്യാപിക എസ്.സന്ധ്യ എന്നിവർ സന്ദേശം കൈമാറി. സബ് ഇസ്‌പെക്ടർ സി.ബാബു കുറുപ്പ് ഫോൺ കൈമാറി. സിവിൽ പൊലീസ് ഓഫീസർമാരായ ബി.അനീഷ്, ബി.ലേഖ, ആർ.രാജീവ്, ഷിബു സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാൻ സന്തോഷ്, അനിൽകുമാർ, സഞ്ചു ജോബി,അദ്ധ്യാപക പ്രതിനിധി കെ.സന്തോഷ് കുമാർ, കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാരായ എസ്.സുഭാഷ്, എസ്.ബിന്ദു എന്നിവർ പങ്കെടുത്തു.