ചെങ്ങന്നൂർ : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖലാ വാർഷികം സംസ്ഥാന സെക്രട്ടറി ഷിബു അരുവിപ്പുറം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ജി.ജയകൃഷ്ണൻ അദ്ധ്യക്ഷനായി. ഭാരവാഹികളായി ജയകൃഷ്ണൻ (പ്രസിഡന്റ്), വിജയകുമാരി അമ്മാൾ(വൈസ് പ്രസിഡന്റ്), കെ.വി മുരളീധരൻ ആശാരി (സെക്രട്ടറി), ടി.കെ സുരേഷ് (ജോ.സെക്രട്ടറി), മുരളി കാട്ടൂർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.