forum
അടൂർ എൻ. ആർ. ഐ ഫോറം യു. എ. ഇ ചാപ്റ്റർ അടൂർ സ്റ്റേഷനിലെ പൊലീസുകാർക്ക് ലഭ്യമാക്കിയ കൊവിഡ് പ്രതിരോധ ഉപകരണങ്ങൾ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ വിതരണം ചെയ്യുന്നു.

അടൂർ : കൊവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിലുള്ള അടൂർ പൊലീസ് സ്റ്റേഷനിലെ പൊലീസുകാർക്ക് അടൂർ എൻ.ആർ.ഐ ഫോറം യു.എ.ഇ ചാപ്റ്റർ കൊവിഡ് പ്രതിരോധ ഉപകരണങ്ങൾ നൽകി.ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിൽ നിന്നും സബ് ഇൻസ്‌പെക്ടർ അരുൺ ഉപകരണങ്ങൾ ഏറ്റുവാങ്ങി. അടൂർ നഗരസഭാ ചെയർമാൻ ഡി.സജി,എൻ.ആർ. ഐ ഫോറം ജനറൽ സെക്രട്ടറി ഖൈസ് പേരേത്ത്, ഭാരവാഹികളായ സണ്ണി പറക്കോട്, പ്രവീൺ ഭാസ്കർ എന്നിവർ പങ്കെടുത്തു.