കുടമുരുട്ടി: രാഷ്ട്രീയത്തിന് അതീതമായി കൊവിഡ് കാലത്തും മാതൃകയായി തകർന്ന വീട് നന്നാക്കികൊടുത്ത് ഡി.വൈ.എഫ്.ഐ കൊച്ചുകുളം യൂണിറ്റ്. ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അറിയിച്ചതിനെ തുടർന്ന് പൊളിഞ്ഞുവീഴാറായ കൊച്ചുകുളം സ്വദേശിയുടെ വീടിന്റെ അടുക്കളയിലെ പൊട്ടിയ ഒടുകളും പഴകിയ കഴുക്കോലും മാറ്റി ഷീറ്റ് ഇട്ടു നന്നാക്കി. ലൈഫ് പദ്ധതിയിലൂടെ വീട് പുതുക്കി പണിയാൻ കൊടുത്തിട്ടുണ്ടെങ്കിലും അതുവരെ നോക്കി ഇരുന്നാൽ വീടിന്റെ മേൽക്കൂര ഇളകി വീഴും എന്ന സ്ഥിതിയിലായിരുന്നു. സി.പി.എം കൊച്ചുകുളം ബ്രാഞ്ച് സെക്രട്ടറി സുനു പാറക്കനാലിന്റെ നിർദ്ദേശ പ്രകാരം ഷീറ്റും കമ്പികളും ഇറക്കി നൽകുകയും സി.പി.എം കൊച്ചുകുളം ബ്രാഞ്ചിലെ പ്രവർത്തകരും, ഡി.വൈ.എഫ്.ഐ കൊച്ചുകുളം യൂണിറ്റിലെ പ്രവർത്തകരും ഒന്നിച്ചു തകർന്ന അടുക്കള മുഴുവൻ ശരിയാക്കി നൽകുകയും ചെയ്തു.