vaccine

പത്തനംതിട്ട : ജില്ലയിൽ 40 മുതൽ 44 വയസു വരെയുള്ളവരുടെ വാക്‌സിനേഷൻ ഇന്നു തുടങ്ങും. ഇതിനായുള്ള ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു. ഏഴ് മേജർ ആശുപത്രികൾ, ഒൻപത് ബ്ലോക്ക്തല സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 23 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് വാക്‌സിൻ നൽകുന്നത്.

ഒരു വാക്‌സിനേഷൻ കേന്ദ്രത്തിൽ ഒരു ദിവസം 50 പേർക്കു വീതമാണ് വാക്‌സിൻ നൽകുന്നത്. ഇതിനായി www.cowin.gov.in എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്യണം. വാക്‌സിന്റെ ലഭ്യത അനുസരിച്ച് വാക്‌സിനേഷൻ തുടരും.