kit
എസ്.എൻ.ഡി.പി യോഗം തിരുവല്ല ടൗൺ ശാഖയിൽ ഭക്ഷ്യധാന്യകിറ്റ്‌ വിതരണോദ്ഘാടനം എസ്.എൻ.ഡി.പി യോഗം നിയുക്ത ഡയറക്ടർ ബോർഡ് മെമ്പർ സന്തോഷ് ഐക്കരപറമ്പിൽ നിർവ്വഹിക്കുന്നു

തിരുവല്ല: ലോക്ക്ഡൗണിനെ തുടർന്ന് ബുദ്ധിമുട്ടിലായ ശാഖയിലെ കുടുംബങ്ങൾക്ക് എസ്.എൻ.ഡി.പി യോഗം തിരുവല്ല ടൗൺ ശാഖയുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. എസ്.എൻ.ഡി.പി യോഗം നിയുക്ത ഡയറക്ടർ ബോർഡ് മെമ്പർ സന്തോഷ് ഐക്കരപറമ്പിൽ വിതരണോദ്ഘാടനം നിർവഹിച്ചു. ശാഖാ ആക്ടിംഗ് പ്രസിഡന്റ് മണിക്കുട്ടൻ, എസ്.എൻ.വി.എസ് സ്‌കൂൾ മാനേജർ പി.ടി. പ്രസാദ്, കമ്മിറ്റിയംഗങ്ങളായ ശ്യാം ചാത്തമല, സുരേഷ് നെടുമ്പള്ളിൽ, സുരേഷ് ഗോപി, രഘു കാക്കാത്തുരുത്ത്, സുനിൽ പേഴുംകാലായിൽ, ശശി കുറ്റൂർ, മംഗളാനന്ദൻ, വനിതാ സംഘം പ്രസിഡന്റ് വിജയമ്മ തങ്കപ്പൻ, സെക്രട്ടറി ലേഖാ പ്രദീപ്, യൂത്ത്മൂവ്മെന്റ് സെക്രട്ടറി രഞ്ജിത്ത് എന്നിവർ നേതൃത്വം നൽകി. ശാഖയിലെ മുഴുവൻ വീടുകളിലും ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു.