തിരുവല്ല: കർഷക കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. ആലംതുരുത്തി ജംഗ്‌ഷനിൽ വൃക്ഷത്തൈ നട്ടുപിടിപ്പിച്ച് കെ.പി.സി.സി. സെക്രട്ടറി പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ജോൺ വാലയിൽ, തോമസ് വർഗീസ്, റെജി തർക്കോലിൽ, റെജി മടയിൽ, പീതാംബരദാസ്, ജിവിൻ പുളിമ്പള്ളിൽ, തോമസ് കാട്ടുപറമ്പിൽ, തോമസ് കാരപ്പള്ളി എന്നിവർ പ്രസംഗിച്ചു.