തിരുവല്ല: തിരുമൂലപുരം മഹാത്മാഗാന്ധി സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടത്തിയ പരിസ്ഥിതിദിനാചരണം ഗ്രന്ഥശാല സമിതി അംഗവും വിദ്യാഭ്യാസ പ്രവർത്തകനുമായ ഡോ.ആർ.വിജയമോഹനൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലയുടെ തുടക്കം മുതൽ 28 വർഷക്കാലം സെക്രട്ടറിയായിരുന്ന അന്തരിച്ച തേന്ത്രത്ത്‌ ടി.വി.ചാക്കോ അന്ത്യവിശ്രമം കൊള്ളുന്ന തിരുമൂലപുരം ബഥനി മാർത്തോമാ പള്ളി അങ്കണത്തിൽ ഗ്രന്ഥശാല വൈസ് പ്രസിഡന്റ്‌ തോമസ് വർഗീസ്, സെക്രട്ടറി കോശി ജേക്കബ് എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റി അംഗങ്ങൾ ചേർന്ന് വൃക്ഷതൈകൾ നട്ടു. കുരുവിള മാമ്മൻ, ജയ സന്തോഷ്, ജി.സുനിൽ, പ്രേംകുമാർ എൻ.കെ, ഷാബു. കെ.ഡാനിയേൽ, രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.