കോഴഞ്ചേരി : പരിസ്ഥിതി ദിനത്തിലും കൊവിഡ് മഹാമാരിക്കെതിരെയുള്ള കരുതലിന് വേറിട്ട മാതൃകയുമായി തില്ലങ്കേരി വാട്‌സപ്പ് കൂട്ടായ്മ. ഔഷധ ചെടികളും കൊവിഡ് ദുരിതം അനുഭവിക്കുന്ന വീടുകളിലെ നിർദ്ധന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും ഭക്ഷ്യധാന്യ കിറ്റുകളും മാസ്‌ക്കും വിതരണം ചെയ്തു.തുളസി, ആര്യവേപ്പ്, മാങ്ങാ ഇഞ്ചി, നാരകം, പതിമുകം എന്നിവയാണ് ഔഷധ ചെടികളിൽ ഉൾപ്പെടുത്തിയിരുന്നത്. ആറന്മുള സബ് ഇൻസ്‌പെക്ടർ വി.കെ.രഘുനാഥ് വിതരണോദ്ഘാടനം നിർവഹിച്ചു.
ഗ്രൂപ്പ് അഡ്മിൻ ലിബു മലയിൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രൂപ്പ് അംഗങ്ങളായ അനീഷ് പാലക്കത്തറ, സജി ഏബ്രഹാം, നിബു കുരീക്കാട്ടിൽ,അജിത് പൂജ, ശ്രീജിത്ത് കോഴഞ്ചേരി, സി.വർഗീസ്, അനീഷ് അലക്‌സ് എന്നിവർ നേതൃത്വം നൽകി.കൊവിഡ് ഡ്യൂട്ടി ചെയ്തു വരുന്ന പൊലീസ് ഉദ്യോഗസ്ഥരെ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ആദരിച്ചു.