പത്തനംതിട്ട : ലോക്ക് ഡൗൺ നീട്ടിയതോടെ ആശങ്കയിലായി വ്യാപാരികളും ഓട്ടോ ബസ് ജീവനക്കാരും. നാളെ അവസാനിക്കുമെന്ന് കരുതിയ ലോക്ക് ഡൗൺ 16 വരെ നീട്ടിയതോടെ വീണ്ടും കടക്കെണിയിലാകുമെന്നാണ് ജീവനക്കാർ പറയുന്നത്. ഓട്ടോ ടാക്‌സി ബസ് തുടങ്ങിയവയുടെ അറ്റകുറ്റപണികളടക്കം വലിയ തുക ഇപ്പോ തന്നെ ചെലവായിട്ടുണ്ട്. ഓരോ ദിവസം ഇളവുണ്ടെങ്കിലും ആളുകൾ കടകളിലെത്താത്തത് വരുമാനത്തെ ബാധിക്കും. ബസ് ജീവനക്കാർ മാത്രം രണ്ടായിരത്തിലധികം പേർ ജോലി ചെയ്യുന്നുണ്ടിവിടെ. വസ്ത്രശാലകളിലും മറ്റ് കടകളിലും നിരവധി പേർ ജോലി ചെയ്യുന്നുണ്ട്. ലോക്ക് ഡൗണിൽ ഇവരുടെയെല്ലാം വരുമാനം നിലച്ചിരിക്കുകയാണ്. കിറ്റിൽ സാധനങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും വാടക വീട്ടിൽ താമസിക്കുന്നവർക്ക് വാടകയും വൈദ്യുതി ബില്ലു പോലും നൽകാൻ സാധിക്കാത്ത അവസ്ഥയാണ്. വ്യാപാരികളിൽ പലരും പതിനായിരങ്ങൾ വാടക നൽകിയാണ് സ്ഥാപനങ്ങൾ നടത്തുന്നത്.ലോക്ക് ഡൗണിൽ വൈദ്യുതി ബില്ലെല്ലാം വ്യാപാരികൾ തന്നെയടയ്ക്കണം.

* 365 ബസുകളിലായി 2000 ൽ അധിക ജീവനക്കാർ

* പത്തനംതിട്ട നഗരത്തിൽ മാത്രം നൂറിലധികം കടകൾ ഉണ്ട്‌