തിരുവല്ല: കോൺഗ്രസ് തിരുവല്ല വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ ഭക്ഷ്യധാന്യകിറ്റുകൾ വിതരണം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്സൺ ബിന്ദു ജയകുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. വെസ്റ്റ് മണ്ഡലം പ്രസിഡൻറ് കെ.പി.രഘുകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി.സെക്രട്ടറി പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, ബ്ലോക്ക് പ്രസിഡൻ്റ് ആർ.ജയകുമാർ, സോമശേഖരൻപിള്ള, ശ്രീജിത്ത് മുത്തൂർ, എ.ജി.ജയദേവൻ, റെജി മണലിൽ, രമേശ് കുമാർ, ലാലച്ചൻ, കുര്യൻ ജോർജ്ജ് ,സജി കണ്ടത്തിൽ, റിട്ടു,സന്തോഷ് കുമാർ, ശ്രീകുമാർ വൈഷ്ണവം, രംഗനാഥൻ, വർഗീസ് തോമസ് തമ്പാൻ എന്നിവർ നേതൃത്വം നല്കി.