ഇലവുംതിട്ട : ഇലവുംതിട്ട റെസിഡൻസ് അസോസിയേഷന്റെ വകയായി മെഴുവേലി ഗ്രാമ പഞ്ചായത്തിലെ കൊവിഡ് ദുരിതശ്വാസനിധിയിലേക്ക് അസോസിയേഷൻ സെക്രട്ടറി എം ജി.സുകേശൻ 10000/- രൂപ പഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധറിന് കൈമാറി. ചടങ്ങിൽ ജോയിന്റ് സെക്രട്ടറി പ്രമജ കുമാറും ഓഡിറ്റർ എം.ആർ.തുളസിദാസും പങ്കെടുത്തു.