ചെങ്ങന്നൂർ: വെണ്മണി ഗ്രാമപ്പഞ്ചായത്ത് 20 രൂപയ്ക്ക് ഉച്ചയൂണ് നല്കുന്ന ജനകീയ ഹോട്ടൽ പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.സി സുനിമോൾ ഉദ്ഘാടനം ചെയ്തു. വെണ്മണി പഞ്ചായത്ത് 7ാം വാർഡിലെ അഞ്ച് കുടുംബശ്രീയുടെ പ്രവർത്തകരാണ് പുന്തല കുറ്റീമുക്ക് ജംഗ്ഷനിൽ ഹോട്ടൽ ആരംഭിച്ചത്. ചടങ്ങിൽ വൈസ് പ്രസിഡന്റ് പി.ആർ രമേശ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം മഞ്ജുളാ ദേവി ആദ്യ വില്ലന നിർവഹിച്ചു. പഞ്ചായത്ത് അംഗം ബി.ബാബു സ്വാഗതവും സി.ഡി.എസ്‌ചെയർ പേഴ്‌സൺ വത്സല കുമാരി നന്ദിയും പറഞ്ഞു. ജില്ലാ മിഷൻ കോ ഓർഡിനേറ്റർ പ്രശാന്ത് ബാബു.ജെ പദ്ധതി വിശദീകരിച്ചു. സൗമ്യാ റെനി , ഉമാദേവി, രാധമ്മ കെ.കെ, മനു.എം.മുരളി, സ്‌നേഹ ഗ്ലോറി, ദിലീപ്, എ.കെ ശ്രീനിവാസൻ , നെൽസൻ ജോയി, ആനന്ദക്കുറുപ്പ്, ജയശ്രി.ടി എന്നിവർ സംസാരിച്ചു.