തെള്ളിയൂർ : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എസ്.എൻ.വി.യു.പി സ്‌കൂളിന്റെ നേതൃത്വത്തിൽ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ബോധവൽക്കരണ ക്ലാസ് നടത്തി. എഴുമറ്റൂർ പഞ്ചായത്തംഗം മറിയാമ്മ ഉദ്ഘാടനം ചെയ്തു. ശ്രീകുമാർ എസ്.നായർ ( ഡയറ്റ് ) ക്ലാസെടുത്തു. ഹെഡ്മിസ്ട്രസ് സലീല രാമകൃഷ്ണൻ, പി.ടി.എ പ്രസിഡന്റ് പ്രമോദ്കുമാർ, നിയ സി.സജി, അരുൺ പണിക്കർ എന്നിവർ പ്രസംഗിച്ചു. പോസ്റ്റർ രചന, ക്വിസ് പ്രസംഗ മൽസരം, വ്യക്ഷതൈ നടീൽ എന്നിവ നടത്തി.