ചെങ്ങന്നൂർ : ബാലഗോകുലം ചെങ്ങന്നൂർ താലൂക്ക് വാർഷിക സമ്മേളനം നടൻ കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എസ്.ഉമ അദ്ധ്യക്ഷയായി. ബാലഗോകുലം സംസ്ഥാന ട്രഷറർ പി.കെ വിജയരാഘവൻ മുഖ്യപ്രഭാഷണം നടത്തി. മേഖലാ അദ്ധ്യക്ഷൻ എസ്.പരമേശ്വരൻ, മേഖല ഭഗിനി പ്രമുഖ് പി.കൃഷ്ണപ്രിയ, ജില്ലാ കാര്യദർശി എസ്.മണികണ്ഠൻ, നിർവാഹക സമിതി അംഗം കെ.ജി വിനോദ്, താലൂക്ക് കാര്യദർശി എം.നിധീഷ്, സംഘടനാ കാര്യദർശി സി.എസ്.സുരേഷ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി എസ്.ഉമ (അദ്ധ്യക്ഷ), എം.യു ഹരികൃഷ്ണൻ (ഉപാദ്ധ്യക്ഷൻ), എം.നിധീഷ് (കാര്യദർശി), സി.എസ് സുരേഷ് (സംഘടന കാര്യദർശി), എം.അനുജിത്ത് (സഹ കാര്യദർശി), ആർ.രാജേഷ് (ട്രഷറർ), എസ്.സൗമ്യ (ഭഗിനി പ്രമുഖ്), ആർ.രമ്യ, എസ്.സൂര്യ (സഹ ഭഗിനി പ്രമുഖ്) എന്നിവരെ തിരഞ്ഞെടുത്തു.