ചെങ്ങന്നൂർ : വൈ.എം.സി.എ ചെങ്ങന്നൂർ സബ് റീജിയന്റെ നേതൃത്വത്തിൽ വൈ.എം.സി.എ സ്ഥാപകദിനവും ലോക പരിസ്ഥിതി ദിനവും ആചരിച്ചു. യോഗത്തിൽ സബ് റീജിയൻ ചെയർമാൻ ജേക്കബ് വഴിയമ്പലം അദ്ധ്യക്ഷനായി. മാവേലിക്കര സെന്റർ ചെയർമാൻ മാത്യു ജി.മനോജ്, തോമസ് ചാക്കോ, ഫാ.സക്കറിയ കളരിക്കാട്, ഫാ.രാജൻ വർഗീസ്, വർഗീസ് കരിക്കലാൻ, അലക്‌സാണ്ടർ കാരയ്ക്കാട്, അലക്‌സ് എം.നൈനാൻ, ജാജി ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.