അടൂർ : പെട്രോൾ - ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ചും സമാധാന ജീവിതം കൊണ്ട് ശ്രദ്ധേയമായ ലക്ഷദ്വീപിനെ തകർക്കാനുള്ള എൻ.ഡി.എ സർക്കാർ നീക്കത്തിനെതിരെയും കോൺഗ്രസ് പഴകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജംഗ്ഷനിൽ ധർണ നടത്തി. മണ്ഡലം പ്രസിഡന്റ് കമറുദീൻ മുണ്ടുതറയിൽ അദ്ധ്യക്ഷത വഹിച്ചു. യൂത്തു കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി ,കണ്ണൻ ഉദ്ഘാടനം ചെയ്തു.ഡോ.പഴകുളം സുഭാഷ് മുഖ്യപ്രഭാഷണം നടത്തി.അബ്ദുൽ അസീസ് അയത്തി കോണിൽ, റോസമ്മ സെബാസ്റ്റ്യൻ, മഞ്ജു പ്രസാദ്, നിസാർ ഫാത്തിമ,ഷിഹാബ് പഴകുളം , ജെസ്റ്റിൻ, മുഷയത്ത് ഹനീഫ എന്നിവർ നേതൃത്വം നൽകി.