അടൂർ : ലോക്ഡൗണിനെ തുടർന്ന് ജീവിതം വഴിമുട്ടിയവർക്ക് അടൂർ ജനമൈത്രി പൊലീസും ഏഴംകുളം പ്ളാന്റേഷൻ ജനമൈത്രി കൂട്ടായ്മയും ചേർന്ന് സഹായമെത്തിച്ചു. 32 വയസുള്ള നിർദ്ധനയായ കിടപ്പ് രോഗിക്ക് കട്ടിൽ, ബ്ലാങ്കറ്റ്, ബെഡ്ഷീറ്റ്, ഡയപ്പർ എന്നിവയും നിർദ്ധനരായ 40കുട്ടികൾക്കു പഠന ഉപകരണങ്ങളും പഴയ മൊബൈൽ ഫോൺ തകരാറിലായതിനെ തുടർന്ന് അഞ്ചാം ക്ലാസിലെ ഓൺലൈൻ പഠനം മുടങ്ങിയവിദ്യാർത്ഥിക്ക് പുതിയ മൊബൈൽ, ചാരിറ്റിയിൽ എന്നും സമൂഹത്തിന് മാതൃകയായ ബിജു ജോണിന്റെ ആവശ്യപ്രകാരം പൾസ് ഓക്സിമീറ്റർ, പ്ലാന്റേഷൻ ജംഗ്ഷനിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടിക്ക് ഫാൻ എന്നിവയുമാണ് ലഭ്യമാക്കിയത്. വാർഡ് മെമ്പർ ഷെമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡി.വൈ.എസ്.പിബി.വിനോദ് വിതരണോദ്ഘാടനം നിർവഹിച്ചു. ജനമൈത്രി ബീറ്റ് ഓഫീസർ അനുരാഗ് മുരളീധരൻ, വോളന്റിയർ ജ്യോതിർജിത്ത്, കെ.പി.ഹുസൈൻ,റസാഖ്, ഹനീഫ, രണ്ടാം വാർഡ് മെമ്പർ രജിത,ഷൈല കബീർ,വത്സല,ഷംന സുബൈർ സി.പി.സുഭാഷ് ജോൺസൻ എന്നിവർ പങ്കെടുത്തു.