അടൂർ : കെ.എസ്.യു ഫോൺ ചലഞ്ച് പദ്ധതിയുടെ ഭാഗമായി മണ്ണടി മണ്ഡലം കമ്മിറ്റി നൽകുന്ന മൊബൈൽ ഫോൺ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി കടമ്പനാട് എച്ച്.എസിലെ മണ്ണടി പാറവിളകിഴക്കേതിൽ അഭിനവിന് വീട്ടിൽ എത്തിച്ചു നൽകി. കെ. എസ്. യു നിയോജക മണ്ഡലം പ്രസിഡന്റ് ഫെനി നൈനാന്റെ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് കോൺ.പ്രസിഡന്റ് മണ്ണടി പരമേശ്വരൻ, ജില്ലാ പഞ്ചായത്തംഗം സി.കൃഷ്ണകുമാർ, പഞ്ചായത്തംഗം മാനപ്പിള്ളി മോഹൻ, മണ്ഡലം പ്രസിഡന്റ് മണ്ണടി മോഹൻ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി രഞ്ജിനി സുനിൽ, കെ.എസ്.യു മണ്ണടി മണ്ഡലം പ്രസിഡന്റ് ആദർശ്, ഭാരവാഹികളായവൈഷ്ണവ് രാജീവ്, അജയ്, പി.വിജിൻ, മീനാക്ഷി, ഹേമ, നീതു,ഗണേശ് പിള്ള, സോനു മാമ്മൻ തുടങ്ങിയവർ പങ്കെടുത്തു.