അടൂർ: മഹാദേവ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബിന്റെ നേതൃത്വത്തിൽ പ്രവർത്തന മേഖലയിൽ സാമ്പത്തികമായി പിന്നാക്കഅവസ്ഥയിലുള്ള 55 ഓളം വീടുകളിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്തു.ബ്ലോക്ക് പഞ്ചായത്തംഗം .പി സന്തോഷ് വിതരണോദ്ഘാടനം നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് മനു നാഥ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ജി. ശ്രീജിത്ത്, അരുൺ എസ്, ക്ലബ്രക്ഷാധികാരി അനിൽ കുമാർ,ക്ലബ്ബ് ഭാരവാഹികളായ മിഥുൻ എസ് കുമാർ, ആദർശ് യു, വിഷ്ണു എസ്, റിന്റോ റെജി, വിനുനാഥ്, നിതിൻ എസ് കുമാർ,വിവേക് ജെ തുടങ്ങിയവർ നേതൃത്വം നൽകി.