ചെങ്ങന്നൂർ : ആല ഗ്രാമപഞ്ചായത്തിൽ കൊവിഡ് രോഗികൾക്കുള്ള മരുന്നുകൾ ഗ്ലോബൽ പ്രവാസി കോൺഗ്രസ് വാങ്ങി നൽകി. ചെങ്ങന്നൂർ നഗരസഭാ മുൻ ചെയർമാൻ ഷിബുരാജിന്റെ സാന്നിദ്ധ്യത്തിൽ പ്രവാസി കോൺഗ്രസ് ജില്ലാ കോർഡിനേറ്ററുമാരായ സാംജി മാത്യു റിനു വർഗീസ് എന്നിവർ ചേർന്ന് മരുന്ന് ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തംഗം അലീന വേണുവിന് കൈമാറി. ചടങ്ങിൽ അഡ്വ.പ്രശാന്ത് ആല പങ്കെടുത്തു.