09-educare-2
സീതത്തോട് മുള്ളാനില്‍ വീട്ടില്‍ പരതേരായ കുഞ്ഞച്ചന്റെയും മേരിക്കുട്ടിയുടെയും ഓര്‍മ്മയ്ക്കായി മക്കളായ രാജന്‍, റൂബി എന്നിവര്‍ ചേര്‍ന്ന് എഡ്യൂകെയർ പദ്ധതിയിലേക്ക് നൽകിയ 50 ഫോണുകള്‍ സീതത്തോട് പഞ്ചായത്ത് ഓഫീസില്‍ എത്തിച്ച് മകന്‍ രാജൻ കെ. യു. ജനീഷ് കുമാർ എംഎല്‍എയ്ക്ക് കൈമാറുന്നു

കോന്നി : അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിനായി നടപ്പാക്കിയ എഡ്യൂകെയർ പദ്ധതിയിലേക്ക് 50 മൊബൈൽ ഫോണുകൾ നല്കി സീതത്തോട്ടിലെ കുടുംബം മാതൃകയായി. സീതത്തോട് മുള്ളാനിൽ വീട്ടിൽ പരതേരായ കുഞ്ഞച്ചന്റെയും മേരിക്കുട്ടിയുടെയും ഓർമ്മയ്ക്കായി മക്കളായ രാജൻ, റൂബി എന്നിവർ ചേർന്നാണ് 50 ഫോണുകൾ പദ്ധതിയിലേക്ക് നല്കിയത്. ഫോണുകൾ സീതത്തോട് പഞ്ചായത്ത് ഓഫീസിൽ എത്തിച്ച് മകൻ രാജനാണ് എം.എൽ.എയ്ക്ക് കൈമാറിയത്. പഞ്ചായത്ത് പ്രസിഡന്റ് ജോബി.ടി. ഈശോ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം.മനോജ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ഫോണുകൾ കൈമാറിയത്. പദ്ധതിയിലേക്ക് സഹായവുമായി നിരവധി ആളുകൾ വിളിക്കുന്നുണ്ടെന്ന് എം.എൽ.എ പറഞ്ഞു. പഠന സൗകര്യമില്ലാത്തവരായി നമ്മുടെ നാട്ടിൽ ഒരു കുട്ടി പോലും ഉണ്ടാകാൻ പാടില്ല. അതിനായി സുമനസുകളായ എല്ലാവരുടെയും സഹായം അഭ്യർത്ഥിക്കുന്നതായും എം.എൽ.എയും പദ്ധതിയുടെ കോഓർഡിനേറ്റർ രാജേഷ് ആക്ലേത്തും പറഞ്ഞു.