പത്തനംതിട്ട: കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ശനി, ഞായർ ഒഴികെ മറ്റു ദിവസങ്ങളിൽ സംസ്ഥാനത്തെ റബർ കടകൾ തുറന്നു പ്രവർത്തിക്കുന്നതിനുള്ള സർക്കാർ ഉത്തരവിനെ ഇന്ത്യൻ റബർ ഡീലേഴ്‌സ് ഫെഡറേഷൻ സ്വാഗതം ചെയ്തു. ടയർ നിർമാണത്തിനുള്ള പ്രധാന അസംസ്‌കൃത വസ്തുവായ റബറിന്റെ ഉത്പാദനവും വിപണനവും ലഭ്യതയും ഉറപ്പാക്കേണ്ടതിന് ഈ ഇളവുകൾ അനിവാര്യമായിരുന്നു. കൊവിഡ് ഒന്നാം തരംഗത്തിന് ശേഷം റബർ ഉത്പാദനത്തിലും ഉപഭോഗത്തിലും ഗണ്യമായ വർദ്ധനവും രേഖപ്പെടുത്തിയിരുന്നുവെന്നും ഭാരവാഹികൾ പറഞ്ഞു.