കോന്നി : കോന്നി ടൗൺ പ്രദേശത്ത് ഡ്രൈവർമാർ മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനം ഓടിയ്ക്കുന്നത് അപകട ഭീഷണി ഉയർത്തുന്നതായി പരാതി. കോന്നി ജംഗ്ഷനിലെ പൊലീസ് പരിശോധ കഴിഞ്ഞാൽ ഭൂരിഭാഗം ഡ്രൈവർമാരും മൊബൈൽ ഫോണിൽ സംസാരിച്ചാണ് വാഹനങ്ങൾ ഓടിക്കുന്നത്. കോന്നി- ചന്ദനപ്പള്ളി റൂട്ടിൽ ടിപ്പർ ലോറി ഡ്രൈവർമാർ മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനം ഓടിക്കുന്നത് മിക്കപ്പോഴും അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. കാൽനടയാത്രക്കാർക്കും ഇരുചക്ര, മുച്ചക്ര വാഹന യാത്രക്കാർക്കും ഇത് ഭീഷണിയായി മാറിയിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇത് ചോദ്യം ചെയ്യുന്നത്പലപ്പോഴും വാക്കേറ്റങ്ങൾക്കും കാരണമാകുന്നുണ്ട്. പൊലീസും മോട്ടോർ വാഹന വകുപ്പും അടിയന്തര നടപടി സ്വീകരിക്കണമെന്ന് പൊതുപ്രവർത്തകൻ എം.എ.ബഷീർ ആവശ്യപ്പെട്ടു.