പത്തനംതിട്ട: ഓൺലൈൻ പഠനത്തിൽ ഏർപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികൾ അനുയോജ്യമായ ഒപ്റ്റിക്കൽ ഫൈബർ അധിഷ്ഠിത അതിവേഗ ഇന്റർനെറ്റ് സേവനം ബിഎസ്എൻഎൽ പത്തനംതിട്ട ജില്ലയിലുടനീളം ഒരുക്കിയിരിക്കുന്നു. ഇന്ത്യയിൽ ഏത് നെറ്റ് വർക്കിലേക്കും പരിധിയില്ലാതെ വിളിക്കാനുള്ള സൗകര്യവും ഇതിനോടൊപ്പം ലഭിക്കും. ജില്ലയിലെ എതു ഉപഭോക്ത്യ സേവന കേന്ദ്രത്തിലും http://bookmyfiber.bsnl.co.in എന്ന വെബ്‌സൈറ്റിലൂടെയും കണക്ഷനുകൾ ബുക്ക് ചെയ്യാം.