അടൂർ: മഴക്കാലം ശക്തി പ്രാപിക്കുവാൻ സാദ്ധ്യതയുള്ളതിനാൽ ശക്തിയായ കാറ്റിലും മഴയിലും മരങ്ങളും മരച്ചില്ലകളും ഒടിഞ്ഞു വീണ് അപകടം ഉണ്ടാകുവാൻ സാദ്ധ്യതയുളളതിനാൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശ പ്രകാരം അടൂർ നഗരസഭാ പരിധിയിലുളള സ്വകാര്യവ്യക്തികൾ സ്വന്തം പുരയിടത്തിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങളും മരച്ചില്ലകളും അടിയന്തരമായി വെട്ടിമാറ്റി സുരക്ഷ ഉറപ്പാക്കേണ്ടതാണ്. അല്ലാത്തപക്ഷം അപകടങ്ങളുണ്ടായാൽ അതിന് പൂർണ ഉത്തരവാദി ബന്ധപ്പെട്ട ഭൂമിയുടെ ഉടമസ്ഥനായിരിക്കുമെന്ന് അറിയിക്കുന്നു.