റാന്നി: പെട്രോളിയം വില വർദ്ധനവിനെതിരെ എ.ഐ.വൈ.എഫ് റാന്നി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തോട്ടമണ്ണിലെ പെട്രോൾ പമ്പിനു മുന്നിൽ പ്രതിക്ഷേധ ധർണ നടത്തി. സി.പി.ഐ റാന്നി ലോക്കൽ സെക്രട്ടറി വാസുദേവൻ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റിയംഗം വിപിൻ പി. പൊന്നപ്പൻ അദ്ധ്യക്ഷത വഹിച്ചു. സന്തോഷ് കുര്യൻ,കെ അശോകൻ, ഫൈസൽ എം.മുഹമ്മദ്, ശ്രീജിത്ത് റാന്നി എന്നിവർ പ്രസംഗിച്ചു. വടശേരിക്കരയിൽ മണ്ഡലം സെക്രട്ടറി ലിജോസാം ഉദ്ഘാടനം ചെയ്തു. അരുൺരാജ് അദ്ധ്യക്ഷത വഹിച്ചു. ചെറുകോൽ മേഖലാകമ്മിറ്റി നേതൃത്വത്തിൽ വാഴക്കുന്നത്ത് നടന്ന സമരം മണ്ഡലം കമ്മിറ്റിയംഗം അബ്ദുൾഗഫൂർ ഉദ്ഘാടനം ചെയ്തു. അജിത് കോശി, കെ എച്ച് നൂഹ്, റഹിം കുട്ടി എന്നിവർ പ്രസംഗിച്ചു

എ.ഐ.ടി.യു.സി നേതൃത്വത്തിൽ പെട്രോൾ പമ്പുകൾക്ക് മുന്നിൽ ധർണ നടത്തി. റാന്നി തോട്ടമണ്ണിൽ നടന്ന സമരം ബി.കെ.എം.യു ജില്ലാ ജോയിന്റ് സെക്രട്ടറി വാസുദേവൻ ഉദ്ഘാടനം ചെയ്തു. മധു പാറയ്ക്കലേത്ത് അദ്ധ്യക്ഷത വഹിച്ചു. വിപിൻ പി.പൊന്നപ്പൻ, സന്തോഷ് കുര്യൻ, സന്തോഷ് കുമാർ പുതുശേരിമല എന്നിവർ പ്രസംഗിച്ചു. വടശേരിക്കരയിൽ സന്തോഷ് കെ.ചാണ്ടി ഉദ്ഘാടനം ചെയ്തു. ലിജോസാം അദ്ധ്യക്ഷത വഹിച്ചു. പഴവങ്ങാടി ചെത്തോങ്കരയിൽ നടന്ന ധർണ എ.ജി ഗോപകുമാർ ഉദ്ഘാടനം ചെയ്തു.