തിരുവല്ല : മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് നെടുമ്പ്രം ഗ്രാമപഞ്ചായത്ത് ഒരു ലക്ഷം രൂപ നൽകി. പൊടിയാടി ഗവ.എൽ.പി സ്കൂളിൽ നടന്ന ചടങ്ങിൽ ഒരു ലക്ഷം രൂപയുടെ ചെക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ പ്രസന്നകുമാരി, മാത്യു ടി.തോമസ് എം.എൽ.എയ്ക്ക് കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൈലേഷ് മങ്ങാട്ട്, പഞ്ചായത്തംഗങ്ങളായ പി.വൈശാഖ്, ജിജോ ചെറിയാൻ, ഗിരീഷ് കുമാർ, ശ്യാം ഗോപി, അലക്സാണ്ടർ, മായാദേവി, ജെ. സന്ധ്യാമോൾ, ഷേർളി ഫിലിപ്പ്, പ്രീതിമോൾ ജെ തുടങ്ങിയവർ പങ്കെടുത്തു.