തിരുവല്ല: ലോക്ക് ഡൗൺ ചട്ടം ലംഘിച്ച് സമരം നടത്തിയ പത്തു പേർക്കെതിരെ പൊലീസ് കേസെടുത്തു. പെട്രാൾ - ഡീസൽ വില വർദ്ധനവിനെതിരെ തിരുവല്ല ഹെഡ് പോസ്റ്റോഫീസിന് മുമ്പിൽ ഉപരോധ സമരം സംഘടിപ്പിച്ച ഇടതുപക്ഷ തൊഴിലാളി യൂണിയൻ നേതാക്കൾക്കും പ്രവർത്തകർക്കും എതിരെയാണ് കേസെടുത്തിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 11 നാണ് സമരം സംഘടിപ്പിച്ചത്. ലോക്ക് ഡൗൺ ചട്ടലംഘനം, പകർച്ചവ്യാധി നിയന്ത്രണ നിയമം എന്നീ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് തിരുവല്ല സി.ഐ പറഞ്ഞു.