മല്ലപ്പള്ളി: എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ, ഡീസൽ വില വർദ്ധനയ്ക്കെതിരെ മല്ലപ്പള്ളിയിൽ പെട്രോൾ പമ്പിന് മുമ്പിൽ ധർണ നടത്തി. എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി ബാബുപാലക്കൽ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി ഷിനു പി ടി, നീരാഞ്ജനം ബാലചന്ദ്രൻ, ബിജു പുറത്തുടൻ, എ.ജെ മത്തായി, ജെയ്‌സൺ മാത്യു, അനൂപ്, വിജിൽ എന്നിവർ പ്രസംഗിച്ചു.