ചിറ്റാർ: സി.പി.എം പാമ്പിനി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പ്രദേശത്തെ ദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലേഖ സുരേഷ് ഉദ്ഘാടനം ചെയ്തു. സി.പി.എം പെരുനാട് ഏരിയാ കമ്മിറ്റിയംഗം എം.എസ് രാജേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ലോക്കൽ കമ്മിറ്റിയംഗം രജി തോപ്പിൽ, പാമ്പിനി ബ്രാഞ്ച് സെക്രട്ടറി ഗീത സുരേന്ദ്രൻ, ബാല മുരളി അണിയറ, ഓമന ശ്രീധരൻ, രാജു പളളിപ്പറമ്പിൽ, ബിനു ലാൽ, സുനിൽ പുത്തൻവീട്ടിൽ എന്നിവർ സംസാരിച്ചു.