മല്ലപ്പള്ളി : ജല സുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ജല ശക്തി അഭിയാൻ പദ്ധതിയുടെ ഭാഗമായി ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്രീയ ജല പരിപാലനം എന്ന വിഷയത്തിൽ ഇന്ന് ഉച്ചയ്ക്ക് 2.30 മുതൽ വെബിനാർ നടത്തും. ഡോ.സി.പി. റോബർട്ട് അദ്ധ്യക്ഷത വഹിക്കും. കേരള കാർഷിക സർവകലാശാല കാർഷിക ഗവേഷണ കല്ലുങ്കൽ കേന്ദ്രം പ്രൊഫസർ ഡോ. എം. ഇന്ദിര ഉദ്ഘാടനം നിർവഹിക്കും. കേരള കാർഷിക സർവകലാശാല പ്രൊഫ.ഡോ.വി.എം. അബ്ദുൾ ഹക്കീം മുഖ്യപ്രഭാഷണം നടത്തും. പങ്കെടുക്കുവാൻ താൽപര്യമുള്ളവർ meet.google.com/btu-bbbd-dzf എന്ന ഗൂഗിൾ മീറ്റ് ലിങ്കിലൂടെ വെബിനാറിൽ പ്രവേശിക്കാം. കൂടുതൽ വിവരങ്ങൾക്ക് 8078572094 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടുക.