പത്തനംതിട്ട: വാര്യാപുരം മല്ലശ്ശേരി കളീക്കൽ ഗ്രേസ് വില്ലയിൽ കെ. എസ്. ഏബ്രഹാമിന്റെ (റിട്ട. കെ. എൽ. എം. റോയൽ ഡച്ച് എയർലൈൻസ് ദുബായ്) ഭാര്യ ഏലിയാമ്മ ഏബ്രഹാം (മോളിക്കുട്ടി - 69) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് മല്ലശ്ശേരി ബേത്‌ലഹേം മാർത്തോമാ പള്ളിയിൽ. ഓമല്ലൂർ കോഴികുന്നത്ത് കുടുംബാംഗമാണ്. മക്കൾ: അജിത് സാം ഏബ്രഹാം (മാനേജർ, അൽഷിറാവി ഗ്രൂപ്പ്, ദുബായ്), അനു സൂസൻ ഏബ്രഹാം (യു. എസ്. എ), പരേതനായ ജോർജി അനിൽ ഏബ്രഹാം. മരുമക്കൾ: എലിസബത്ത് ജേക്കബ് (റീബ ദുബായ്), റവ. ബൈജു തോമസ് (ഗ്രെയ്റ്റർ വാഷിംഗ്ടൺ മാർത്തോമ്മാ ഇടവക വികാരി).