പത്തനംതിട്ട: സർക്കാർ അടിയന്തരമായി ഓൺലൈൻ വിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാക്കുക, അടിയന്തര നടപടിക്ക് കർമ്മ പദ്ധതി തയാറാക്കുക, ബഡ്ജറ്റിൽ പട്ടിക വിഭാഗങ്ങളെ പൂർണമായും അവഗണിച്ചതിലും പ്രതിഷേധിച്ച് കേരള സാംബവർ സൊസൈറ്റിയും പട്ടികജാതി / വർഗ സംയുക്തസമിതിയും ചേർന്ന് ശാഖാ കുടുംബങ്ങളിൽ സംസ്ഥാന വ്യാപകമായി ഓരോ ഘടക സംഘടനകളുടെ നേതൃത്വത്തിൽ വീട്ടുമുറ്റം സമരം നടത്തി. വിവിധ കേന്ദ്രങ്ങളിൽ നേതാക്കളായ പി.കെ.രാമകൃഷ്ണൻ, പി.എൻ.പുരുഷോത്തമൻ, സി.എൻ.രവീന്ദ്രൻ,അനിൽ മലയാലപ്പുഴ, സനൽകുമാർ, വി.ആർ.രാമൻ, എം.കെ.ശിവൻകുട്ടി, ബിനുകുമാർ പന്തളം, പ്രീതി രാജേഷ്, ശ്രീലത ബിജു, ലേഖ പന്തളം, വിനോദ് തുവയൂർ, കെ.മോഹൻദാസ്, സന്തോഷ് പട്ടേരി, സത്യാധരൻ, ആനന്ദൻ കുറിച്ചിമുട്ടം, സി.മോഹനൻ എന്നിവർ ഉദ്ഘാടനം ചെയ്തു.