ചെങ്ങന്നൂർ : വെൺമണി മലങ്കര മാർത്തോമ സഭ ചെങ്ങന്നൂർ, മാവേലിക്കര ഭദ്രാസനം സാധുസദന്റെ ആഭിമുഖ്യത്തിൽ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഹെൽത്ത് പായ്ക്ക് കിറ്റുകൾ വിതരണം ചെയ്തു. വെൺമണി പൊലീസ് സ്റ്റേഷൻ, കെ.എസ്.ഇ.ബി ഓഫീസ്, പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ ഡയറക്ടർ റവ.ജെറി ജേക്കബ് ജോൺ, റവ.വി.ടി.ജോസൻ, സജി വർഗീസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിതരണം നടത്തി.