ചെങ്ങന്നൂർ: നഗരസഭ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. നഗരസഭ ചെയർപേഴ്‌സൺ മറിയാമ്മ ജോൺ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അർച്ചന കെ.ഗോപി അദ്ധ്യക്ഷയായി. കൗൺസിലർമാരായ കെ.ഷിബു രാജൻ, സിനി ബിജു, റിജോ ജോൺ ജോർജ്, എബ്രഹാം, എസ്.സുധാമണി, എം.മനുകൃഷ്ണൻ, രോഹിത് പി.കുമാർ, മിനി സജൻ, ടി.കുമാരി, ഹെൽത്ത് ഇൻസ്‌പെക്ടർ ടി.രാജൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ബി.മോഹനകുമാർ, കെ.എസ്. ഐവി തുടങ്ങിയവർ നേതൃത്വം നൽകി.