pump
പെട്രോൾ - ഡീസൽ വിലവർദ്ധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് അടൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ പമ്പിന് മുന്നിൽ നടത്തിയ പ്രതിഷേധസമരം

അടൂർ: പെട്രോൾ വില വർദ്ധനവിൽ പ്രതിഷേധിച്ച് അടൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അടൂരിലെ പെട്രോൾ പാമ്പുകൾക്ക് മുൻപിൽ പ്രതിഷേധം സംഘടിപ്പിച്ചു, രാവിലെ 10ന് നാല് പെട്രോൾ പമ്പിലും ഒരേ സമയം കോൺഗ്രസ്‌ നേതാക്കളും പ്രവർത്തകരും പ്രതിഷേധിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എഴംകുളം അജു, ബിനു എസ്, ബിജു വർഗീസ്, കുഞ്ഞുഞ്ഞമ്മ ജോസഫ് എന്നിവർ പമ്പുകൾക്ക് മുൻപിൽ സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ഷിബു ചിറക്കരോട്ട്, ആനന്ദപള്ളി സുരേന്ദ്രൻ, ഉമ്മൻ തോമസ്, നിസ്സാർ കാവിളയിൽ, കോശിമാണി, ഷാജഹാൻ, ജേക്കബ് ജോർജ്, ഷിബു ബേബി, മാത്യു തോണ്ടലിൽ, സുരേഷ്, വി.വി വർഗീസ്, സലാവുദ്ധീൻ, മുംതാസ്, ശ്രീലക്ഷ്മി, റീനാ സാമുവൽ എന്നിവർ നേതൃത്വം നൽകി.