പഴകുളം: കടമാൻകുളം നവോദയ ക്ലബിന്റെയും വായനശാലയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഔഷധ ഫലവൃക്ഷതൈകളുടെ വിതരണം ഗ്രാമപഞ്ചായത്തംഗം മിനി രാജു നിർവഹിച്ചു. പഞ്ചായത്തംഗം റോസമ്മ സെബാസ്റ്റ്യൻ, രക്ഷാധികാരി ഏബ്രഹാം മാത്യു വീരപ്പള്ളി, തോമസ്.ആർ, ജോൺസൺ പി ടി,അജു ശാമുവേൽ,പ്രശാന്ത് എസ്, ധനൂപ് വിജയൻ, അബു ഏബ്രഹാം വീരപ്പള്ളി, സിജോ ജോയ്,അനിൽ,ഷിബിൻ സാമുവേൽ,ജിത്തു തോമസ് എന്നിവർ നേതൃത്വം നൽകി.