അടൂർ : ഇന്ധന വില വർദ്ധനവിൽ പ്രതിക്ഷേധിച്ച് ഐ.എൻ.ടി.യു.സി അടൂർ മണ്ഡലം കമ്മിറ്റി പോസ്റ്റ്‌ ഓഫീസ് പടിക്കൽ നടത്തിയ ധർണ സംസ്ഥാന കമ്മിറ്റി അംഗം ഹരികുമാർ പൂതങ്കര ഉദ്ഘാടനം ചെയ്തു . മണ്ഡലം പ്രസിഡന്റ്‌ അംജത് അടൂർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ്‌ എബി ആനന്ദപള്ളി, ജി.കെ പിള്ള, രാജേഷ് അടൂർ, അഖിൽ പന്നിവിഴ, ബെന്നി, ബിബിൻ തുടങ്ങിവർ പ്രസംഗിച്ചു