youth
യൂത്ത് കോൺഗ്രസ് അടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതിച്ചോർ വിതരണം ചെയ്യുന്നു

അടൂർ : യൂത്ത് കോൺഗ്രസ് അടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അടൂർ ഗവൺമെന്റ് ആശുപത്രിയിലെ നിർദ്ധരരായ രോഗികൾക്കും മറ്റ് ആശ്രിതർക്കും പൊതിച്ചോറ് വിതരണം നടത്തി. മണ്ഡലം പ്രസിഡന്റ് നിതീഷ് പന്നിവിഴ, നിയോജകമണ്ഡലം സെക്രട്ടറി അഖിൽ പന്നിവിഴ, അംജത് അടൂർ,കെ.എസ്.യു നിയോജക മണ്ഡലം സെക്രട്ടറി സജൻ വി.പ്രിൻസ്,വിജോ വർഗീസ് എന്നിവർ നേതൃത്വം നൽകി.