തിരുവല്ല: പെട്രോൾ, ഡീസൽ ഇന്ധന വിലവർദ്ധനവിനെതിരെ കെ.എസ്.യു തിരുവല്ല നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുവല്ല നഗരത്തിലെ പെട്രോൾ പമ്പിനു മുൻപിൽ പ്രതിഷേധ സമരം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സതീഷ് ചാത്തങ്കേരി ഉദ്ഘാടനം ചെയ്തു. കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡൻ്റ് ടോമിൻ ഇട്ടി അദ്ധ്യക്ഷത വഹിച്ചു. ജയ്സൺ പടിയറ, ആഷിഷ് ഇളകുറ്റൂർ, മോൻസി എന്നിവർ പങ്കെടുത്തു.