തിരുവല്ല: ഇരുവള്ളിപ്ര ഭാഗത്ത് ഇടമനതറ കോളനിയിൽ നടത്തിയ പരിശോധനയിൽ 1 ലിറ്റർ വാറ്റ് ചാരായവും 75 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും എക്സൈസ് സംഘം പിടികൂടി. പാറയിൽ വീട്ടിൽ രതീഷ് രാജപ്പനെതിരെ കേസെടുത്തു. എക്സൈസ് പ്രിവന്റീവ് ഓഫീസർ ഒ.എം. പരീദിന്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ശരത് എം എസ്, നിയാദ്, അനോഷ്, വനിതാ ഓഫിസർ സുനിത എന്നിവർ റെയ്ഡിൽ പങ്കെടുത്തു.