തിരുവല്ല: കൊവിഡ് കാലത്ത് ജനങ്ങൾക്ക് ആശ്വാസമായി വാർഡിലെ മുഴുവൻ വീടുകളിലും വാർഡ് മെമ്പർ ഭക്ഷ്യധാന്യ കിറ്റുകൾ എത്തിച്ചു നൽകി. കടപ്ര പഞ്ചായത്ത് മെമ്പർ റോബിൻ പരുമലയാണ് വാർഡിലെ നാനൂറിലധികം വീടുകളിൽ അരിയും മറ്റ് അവശ്യസാധനങ്ങളും അടങ്ങുന്ന കിറ്റുകൾ വിതരണം ചെയ്തത്. കിറ്റ് വിതരണം കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് ശിവദാസ് യു. പണിക്കർ ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ് നിഷ അശോകൻ, മോഹനൻ ചാമക്കാല, സെൻറ് ഫ്രാൻസിസ് സ്കൂൾ പി.ടി.എ പ്രസിഡന്റ് മോൻസി ആന്റണി, ജെയിംസ്, ബേബി വർഗീസ്, സിജോ ജോസ് എന്നിവർ പങ്കെടുത്തു.